Skip to main content

തീരദേശ മേഖലയില്‍ മാത്രം ആയിരം ബെഡുകള്‍ സജ്ജമാക്കും: ജില്ലാ കളക്ടര്‍ 

 

 

 

ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സജ്ജമാകുന്നു. തീരദേശ മേഖലയില്‍ മാത്രം ആയിരം കിടക്കകള്‍ സജ്ജമാക്കുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 120 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയം, കുന്നുംപുറം സെന്റ്. ജോസഫ് പാരിഷ് ഹാള്‍ എന്നിവയാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ് അറിയിച്ചു. അറുപത് വീതം കിടക്കകള്‍ രണ്ട് മീറ്റര്‍ ഇടവിട്ടാണ് ഇരു കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. പ്രത്യേകം ഇ- ശുചിമുറി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ല കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദിന്റെ നേതൃത്വത്തിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയത്. 

 

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ സ്ഥാപിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. കണിച്ചുകുളങ്ങര സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയമാണ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുക്കുന്നത്. 100 കിടക്കളാണ് ഇവിടെ സജ്ജീകരിക്കുക. തീരദേശ മേഖലയില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കണിച്ചുകുളങ്ങരയില്‍ കെട്ടിടം ഏറ്റെടുക്കുന്നത്.

date