Skip to main content

ലൈഫ്മിഷന്‍ പരിശീലന പരിപാടി      

ലൈഫ്മിഷന്‍ ഭവന നിര്‍മാണ പദ്ധതി സംബന്ധിച്ച പരിശീലന പരിപാടിയില്‍ മുഴുവന്‍ ജനപ്രതിനിധികളും സെക്രട്ടറിമാരും ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദേ്യാഗസ്ഥരും പങ്കെടുക്കണമെന്ന് അസി.ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) അറിയിച്ചു. തീയതി, ബ്ലോക്ക്, പഞ്ചായത്ത്, പരിശീലന സ്ഥലം എന്ന ക്രമത്തില്‍. മാര്‍ച്ച് 8 - കല്ല്യാശ്ശേരി - കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ചെറുതാഴം, ഏഴോം, ചെറുകുന്ന്, കണ്ണപുരം - കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാള്‍.  പയ്യന്നൂര്‍ - ചെറുപുഴ, പെരിങ്ങോം - വയക്കര, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, രാമന്തളി - പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.  പേരാവൂര്‍ - പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, മാലൂര്‍, പേരാവൂര്‍ - പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.  തലശ്ശേരി - മുഴപ്പിലങ്ങാട്, വേങ്ങാട്, ധര്‍മ്മടം, എരഞ്ഞോളി, പിണറായി - തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.
    9 ന് - ഇരിട്ടി - ഇരിട്ടി മുനിസിപ്പാലിറ്റി, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കൂടാളി - ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.  
പി എന്‍ സി/500/2018

date