Post Category
സൗജന്യ കരിയർ വെബിനാർ
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലസ് ടു പാസ്സായവർക്കും പഠിക്കുന്നവർക്കും ഉപരിപഠന സാധ്യതകളെക്കുറിച്ച് സൗജന്യ കരിയർ വെബിനാർ നടത്തുന്നു. ജൂലൈ 24 ന് ഗൂഗിൾ മീറ്റ് ആപ്ലിക്കേഷൻ വഴിയാണ് വെബിനാർ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. താൽപര്യമുളളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. രജിസ്റ്റർ ചെയ്യുന്നവർ ലിങ്ക് അയച്ച് നൽകും. ഫോൺ: 0487 2331016, 2333742, 9446228282.
date
- Log in to post comments