കോവിഡ് 19:ഭരണിക്കാവ് ബ്ലോക്കിൽ സ്ഥിരം സ്രവ പരിശോധന കേന്ദ്രം *താമരക്കുളം നീലാംബരി ആശുപത്രി രണ്ട് ദിവസത്തിനുള്ളിൻ സജ്ജമാക്കും.
ചാരമൂട് :ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിൽ കൂടുതൽ സ്രവ പരിശോധനയ്ക്കായി താമരക്കുളം സ നീലാംബരി ആശുപത്രി സജ്ജമാക്കും.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ജില്ലാ ഭരണകൂടം അംഗീകരിച്ചതായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി താമരക്കുളം പഞ്ചായത്തിൽ നടന്ന ജാഗ്രത സമിതി യോഗത്തിൽ ആർ. രാജേഷ്.എം. എൽ. എ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി ഇതിനായി സജ്ജമാക്കും.
താമരക്കുളം,പാലമേൽ, നൂറനാട് പഞ്ചായത്തുകളിലുള്ള ITBP യുടെ പ്രാഥമികസമ്പർക്കപട്ടികയിലുൾപ്പെട്ടവരുടെ ഒരു ഘട്ടം പരിശോധന നടത്തിയിരുന്നു
സമ്പർക്കപ്പട്ടികയിലെ ശേഷിക്കുന്നവരുടെ സ്രവ പരിശോധന ചൊവ്വാഴ്ച നടത്തും. ഇതിനാവിശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി,
കണ്ണനാകുഴി മത്സ്യവ്യാപാരിയുടെയും, താമരക്കുളം ഒമ്പതാം വാർഡിലെ കോവിഡ് പോസിറ്റീവിന്റെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആദ്യഘട്ട പരിശോധന ഇതിനോടോപ്പം ചൊവ്വാഴ്ച നടത്തുമെന്നും എംഎൽഎ അറിയിച്ചു
താമരക്കുളം 1, 2, 3, 4, 5,6, 7 പാലമേൽ 1, 2 നൂറനാട് 9, 10 വാർഡുകളിലെ ജാഗ്രതാ സമിതി തുടർച്ചയായി കൂടി വാർഡുകളിലെ ക്രമീകരണങ്ങളുടെ സ്ഥിതിയും പരിശോധിക്കും.
എല്ലാ പഞ്ചായത്തുകളിലും സി എൽ എഫ് റ്റി സി (CLFTC)കൾ ആക്കുന്നതിന്റെ ഭാഗമായ ജില്ലാ ഭരണകൂടത്തിന് ശുപാർശ നൽകി കഴിഞ്ഞു.
--
- Log in to post comments