Skip to main content

മാവേലിക്കരയിലെ ജെംസ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റും  - ആർ. രാജേഷ് എം. എൽ. എ 

 

 

മാവേലിക്കര : മാവേലിക്കരയിലെ ജെംസ് ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുമെന്ന് ആർ. രാജേഷ് എം. എൽ. എ. ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.  ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നതിന് മുന്നോടിയായി എം. എൽ. എ, ആരോഗ്യ, റവന്യൂ ഫയർ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ജെംസ് ആശുപത്രി സന്ദർശിച്ചു നിലവിലെ ആശുപത്രിയുടെ സ്ഥിതി വിലയിരുത്തി.  ഇവിടെ 150 കോവിഡ് രോഗികളെ താമസിപ്പിക്കാനുള്ള സംവിധാനങ്ങളാകും ഒരുക്കുക. കോവിഡ് ആശുപത്രിയായി മാറുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ജെംസിൽ ഒരുക്കുമെന്നും ഒരാഴ്ചകൊണ്ട് എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊണ്ട് ജെംസിനെ കോവിഡ് ആശുപത്രിയായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ആർ. രാജേഷ് എം. എൽ. എ ആശുപത്രി സന്ദർശിച്ച ശേഷം പറഞ്ഞു. ഇതിനായി വേണ്ട നടപടികൾ എത്രയും പെട്ടന്ന് പൂർത്തീകരിച്ചു നൽകണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും എം. എൽ. എ കൂട്ടിച്ചേർത്തു. 

 

മാവേലിക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമായതായും എം. എൽ. എ അറിയിച്ചു.

 

--

date