Post Category
എടയൂര്‍ പി.പി പടി അങ്കണവാടിക്ക് കെട്ടിടമൊരുങ്ങുന്നു
എടയൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ പി.പി. പടി അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറും. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റര്‍ നിര്‍വഹിച്ചു. 2004 മുതല്‍ അങ്കണവാടി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ പിരിച്ചെടുത്ത മൂന്ന് ലക്ഷം ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ ഗ്രാമ പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഹിതമായ അഞ്ച് ലക്ഷവും ചേര്‍ത്താണ് കെട്ടിടം നിര്‍മിക്കുന്നത്. വാര്‍ഡംഗം കെ.പി.വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു.
date
- Log in to post comments