Skip to main content

സുഭിക്ഷ കേരളം; 10,000 പാളേങ്കോടന്‍ വാഴക്കന്നുകള്‍  വിതരണം ചെയ്തു

   കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 10,000 പാളേങ്കോടന്‍ വാഴക്കന്നുകള്‍ വിതരണം ചെയ്തു. ഒരു വീട്ടിലേക്ക് അഞ്ചു വാഴക്കന്നുകള്‍ വീതം രണ്ടായിരം വീടുകളിലാണ് വിതരണം നടത്തിയത്. 1,50,000 രൂപ ചെലവിലാണ് വാഴക്കന്ന് വിതരണം ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ ഗ്രാമസഭ ചേരാന്‍ കഴിയാത്തതിനാല്‍ വാര്‍ഡ് മെമ്പര്‍മാര്‍ അതത് വാര്‍ഡുകളിലെ ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴിയാണ് വിതരണം ചെയ്യാനുള്ള വാഴകള്‍ എത്തിച്ചത്.
 

date