എറണാകുളം അറിയിപ്പുകള്
തീരദേശ പരിധിയില്‍ കുടുംബ സര്‍വ്വേ
കൊച്ചി: തീരദേശ പരിധിയില്‍ നിന്നും 50 മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സാമൂഹിക പശ്ചാത്തലം മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫിഷറീസ് വകുപ്പ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സര്‍വ്വേ നടത്തുന്നു. എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയോഗിച്ചിരിക്കുന്ന എന്യൂമറേറ്റര്‍മാരാണ് ജില്ലയില്‍ സര്‍വ്വെ നടത്തുന്നത്. എല്ലാ തീരദേശവാസികളും സര്‍വ്വേയുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രൈമറി അദ്ധ്യാപകര്‍ സര്‍വ്വീസ് കാര്‍ഡ് സമര്‍പ്പിക്കണം
കൊച്ചി: എറണാകുളം ജില്ലയിലെ ഗവ:സ്കൂളുകളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരില്‍ നിന്നും 2018-19 അദ്ധ്യയന വര്‍ഷം ഹൈസ്കൂള്‍ അദ്ധ്യാപകരായി (ഭാഷാ/ഭാഷേതര) സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ട യോഗ്യതയുളളവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സര്‍വ്വീസ് കാര്‍ഡ് മാര്‍ച്ച് 31-ന് മുമ്പായി മേലധികാരികള്‍ മുഖേന എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. സര്‍വ്വീസ് കാര്‍ഡിന്റെ മാതൃകയും വിശദ വിവരങ്ങളും www.ddernakulam.in വെബ്സൈറ്റില്‍ ലഭ്യമാണ്.
ലൈഫ് ഗാര്‍ഡുകള്‍ക്ക് സൗജന്യ പരിശീലന പരിപാടി
കൊച്ചി: ടൂറിസം മേഖലയിലെ ലൈഫ് ഗാര്‍ഡുകള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ ഏജന്‍സിയുടെ ധനസഹായത്തോടെ നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്കായി താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോര്‍ട്ട്കൊച്ചി-ചെറായി എന്നീ ബീച്ചുകളുടെ സമീപത്തു താമസിക്കുന്നതും നീന്തല്‍ അറിയാവുന്നവരുമായ യുവാക്കള്‍ക്കും യുവതികള്‍ക്കും, സന്നദ്ധ സേവനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡായി പ്രവര്ത്തിക്കുന്നവാന് പരിശീലനം സഹായകരമാവും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടൂറിസം വകുപ്പിന്റെ അനുമതിക്ക് വിധേയമായി ടൂറിസം സീസണുകളില്‍ ഇവരെ സേവനത്തിനായി പരിഗണിക്കും.
ജില്ലയിലെ മറ്റ് കടലോര/കായലോര കേന്ദ്രങ്ങളുടെ സമീപവാസികള്‍ക്കും പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ വെളളക്കടലാസില്‍ തയാറാക്കി സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ജില്ലാ കോടതി സമുച്ചയത്തിന് സമീപം, എറണാകുളം -11 വിലാസത്തില്‍ മാര്‍ച്ച് 12-ന് മുമ്പ് സമര്‍പ്പിക്കണം. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2367334.
ഈ മാസം ഏഴ് നേത്ര ചികിത്സാ ക്യാമ്പുകള്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴ് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 12-ന് സി.എച്ച്.സി കുമ്പളങ്ങി, 13-ന് ചേരാനെല്ലൂര്‍ പണ്ഡിറ്റ് കറുപ്പന് സ്മാരക ലൈബ്രറി ഹാള്‍, 17-ന് ചക്കരച്ചാല്‍ കമ്പനി ഓഫീസ്, 19-ന് സി.എച്ച്.സി വെങ്ങോല, 20-ന് പി.എച്ച്.സി തിരുവാണിയൂര്‍, 26-ന് കോടനാട് പടിക്കല്‍ പാറ സബ് സെന്റര്‍, 27-ന് തേവര ഓള്‍ഡ് ഏജ് ഹോം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
അറ്റന്‍ഡര്‍ (ഹോമിയോ)തസ്തികയില്‍ ഒഴിവ്
കൊച്ചി: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ)തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം, എ ക്ലാസ് രജിസ്ട്രേഡ് ഹോമിയോപതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്ന്#ുവര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. പ്രായം 2018 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. ഒഴിവുകളുടെ എണ്ണം ആകെ ഒന്ന്, ഇ.റ്റി.ബി, മുന്ഗണനയുളളവര്-ഒന്ന്.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 22 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഈഴവ മുന്ഗണനയുളളവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും അവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലുളളവരെയും പരിഗണിക്കും.
എയ്റോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍കീപ്പര്‍
കൊച്ചി: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്തഭടന് വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന എയ്റോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍കീപ്പര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം, 'സി' സര്‍ട്ടിഫിക്കറ്റ് എന്‍.സി.സി എയര്‍ വിംഗ്, എയറോ മോഡറിംഗ് സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതിനുളള വൈദഗ്ധ്യം, ഇംഗ്ലീഷ് എഴുതുവാനും, സംസാരിക്കുവാനും ഉളള കഴിവ്, വിമാന മാതൃകകള്‍ നിര്‍മ്മിക്കുന്നതിനുളള പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. വിമുക്ത ഭടന്‍ന്മാരുടെ അഭാവത്തില്‍ മേല്‍പ്പറഞ്ഞ യോഗ്യതയുളള ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. പ്രായം 2018 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 27800.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 24-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
- Log in to post comments