Skip to main content

സി.ആര്‍.ഇസെഡ് യോഗം ചേര്‍ന്നു: 557 അപേക്ഷകള്‍ പരിഗണിച്ചു

 

 

ആലപ്പുഴ: ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.ആര്‍.ഇസെഡ് ജില്ലാതല യോഗത്തില്‍ 557 അപേക്ഷകള്‍ പരിഗണിച്ചു. 474 അപേക്ഷകള്‍ പാര്‍പ്പിടാവശ്യത്തിനുള്ള ക്രമവല്‍ക്കരണ അപേക്ഷകളും 83 എണ്ണം കെട്ടിട നിര്‍മ്മാണ അപേക്ഷകളുമാണ്. ഇതില്‍ 390 ക്രമവല്‍ക്കരണ അപേക്ഷകള്‍ക്കും 57 കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ക്കും സി.ആര്‍.ഇസെഡ് ജില്ലാതല കമ്മിറ്റി അനുമതി നല്‍കി. 63 അപേക്ഷകള്‍ നിരസിച്ചു. നാല് അപേക്ഷകള്‍ കെ.സി.ഇസെഡ്.എം.എയ്ക്ക് അയക്കാനും രണ്ട് അപേക്ഷകള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനും 42 അപേക്ഷകള്‍ അപൂര്‍ണ്ണമായതിനാല്‍ മാറ്റി വയ്ക്കാനും തീരുമാനിച്ചു.

തീരദേശ മേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ താമസിക്കുന്ന മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കുന്നതിന് സി.ആര്‍.ഇസെഡ് ബാധകമായ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.  വിഡിയോ കോണ്‍റന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ കെ.സി.ഇസെഡ്.എം.എ പ്രതിനിധി കലയരശന്‍ പെരിയസ്വാമി, ജില്ലാ ടൗണ്‍ പ്ലാനര്‍ ഇന്ദു വിജയാനന്ദ്, പഞ്ചായത്ത് ഉപഡയറക്ടര്‍, ഫോറസ്റ്റ് അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

date