Post Category
ഓണ്‍ലൈന്‍ അദാലത്ത്: രണ്ടാംഘട്ടം ദേവികുളം താലൂക്കില്‍
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികളിലും അപേക്ഷകളിലും തീര്പ്പുകല്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തിന്റെ രണ്ടാംഘട്ടം ദേവികുളം താലൂക്കില്‍ ഓഗസ്റ്റ് 21ന് നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷന്കാര്ഡ് ബിപിഎല്‍ ആക്കുന്നത് എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ പരാതികളും അപേക്ഷകളും ഓണ്ലൈനായി േേവു:െ//ലറെേശൃശര.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേനയോ അക്ഷയ സെന്ററുകളിലൂടെയോ ജൂലായ് 24 മുതല്‍ ആഗസ്റ്റ് 14 വരെ ജില്ലാ കളക്ടര്ക്കു സമര്പ്പിക്കാം. അപേക്ഷകര്ക്ക് അദാലത്ത് ദിവസം താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.
date
- Log in to post comments