Skip to main content

ന്യൂനപക്ഷ ദേശീയ സെമിനാര്‍ ഇന്ന് (മാര്‍ച്ച് എട്ട്)

 

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് എട്ട്) ന്യൂനപക്ഷ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10ന് സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ശ്രുതി ഹാളില്‍ നടക്കുന്ന സെമിനാറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീല്‍ എന്നിവര്‍ പങ്കെടുക്കും. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണം: പ്രതിസന്ധികളും സാധ്യതകളും എന്നതാണ് വിഷയം.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ ഡോ. ബല്‍തേജ് സിംഗ് മന്‍, ഡോ. നഹീദ് അബീദി, കമ്മീഷന്‍ സെക്രട്ടറി സരോജ് പുന്‍ഹാനി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ എന്നിവര്‍ സംസാരിക്കും.പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ സെക്രട്ടറി എ. ഷാജഹാന്‍ സ്വാഗതവും ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

പി.എന്‍.എക്‌സ്.862/18

date