Skip to main content

മെത്രാന്‍ കായല്‍ കൊയ്ത്തുത്സവം  9ന് 

 

കുമരകം മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം നാലിന് മെത്രാന്‍ കായല്‍ കരിയില്‍ പാലത്തിനു സമീപം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി വിശിഷ്ടാതിഥിയായിരിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുനില്‍ കുമാര്‍ എ.എം പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കുമരകം ഗ്രാമപഞ്ചായത്ത് എ.പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍  കൃഷി ഓഫീസര്‍ എസ്. ജയലളിത സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടിസമ്മ തോമസ് നന്ദിയും പറയും. 

                                                    (കെ.ഐ.ഒ.പി.ആര്‍-488/18)   

date