Skip to main content

തുടര്‍വിദ്യാഭ്യാസ കലോത്സവം; അഞ്ചല്‍ ബ്ലോക്കിന് കിരീടം

സാക്ഷരതാ മിഷന്‍ ചിറ്റുമലയില്‍ സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ 73 പോയിന്റോടെ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കിരീടം നേടി. കൊട്ടാരക്കര നഗരസഭയും(52) ചിറ്റുമല ബ്ലോക്ക് പഞ്ചായത്തു(31) മാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.30 പോയിന്റ് നേടിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക സമ്മാനം നല്‍കി. 

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. ഘോഷയാത്രയില്‍ കരുനാഗപ്പള്ളി നഗരസഭ ഒന്നാം സ്ഥാനവും കൊട്ടാരക്കര നഗരസഭ രണ്ടാം സ്ഥാനവും നേടി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ തങ്കപ്പന്‍ ഉണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, രഞ്ജു,  സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. പി. മുരുകദാസ്, സാക്ഷരതാ വനിതാ ക്ഷേമ ഓഫീസര്‍ സജി, പി. അനില്‍കുമാര്‍,  ജെസ്സിക്കുട്ടി, ശാന്തകുമാരി, ലീലാമണി എന്നിവര്‍ പ്രസംഗിച്ചു. 

(പി.ആര്‍.കെ.നമ്പര്‍  2554/17)

date