Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, എട്ട്, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, 12, നിരണം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് എന്നീ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 25 മുതല്‍ ഒഴിവാക്കി ഉത്തരവായി.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 24 ന് അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

date