Skip to main content

ആശങ്ക വേണ്ട, ചാലിയാറില്‍ നിന്നുള്ള പമ്പിംഗ് രണ്ട് ദിവസത്തിനകം ആരംഭിക്കും -ജില്ലാ കലക്ടര്‍

ചാലിയാര്‍ കേന്ദ്രീകരിച്ച് വാട്ടര്‍ അതോററ്റി നടത്തുന്ന കുടിവെള്ള വിതരണം രണ്ടു ദിവസത്തിനകം പുന:രംഭിക്കാന്‍ കഴിയുമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ  അറിയിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ചാലീയാര്‍ തീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ചാലിയാറില്‍ കാണുന്ന  പച്ച നിറത്തിലുള്ള ആല്‍ഗകള്‍ അപകടം നിറഞ്ഞതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍  മനസ്സിലാക്കിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. എന്നാലും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി വെള്ളം കോഴിക്കോട് സി.ഡബ്യൂ.ആര്‍.ഡി.എം ന് നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിസള്‍ട്ട് ലഭിക്കും. ഇതോടെ പമ്പിംഗ് നടപടികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പഞ്ചായത്തുകളുടെ സഹകരണത്തോടെ പുഴയില്‍ കെട്ടിക്കിടക്കുന്ന ആല്‍ഗകള്‍ ഇളക്കി കളയുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി തോണികളോ ജലം മലിനമാക്കാത്ത പുതിയ ബോട്ടുകളോ ഉപയോഗിക്കാവാനും നിദ്ദേശിച്ചിട്ടുണ്ട്. പദ്ധതി വിജയിക്കുന്നില്ലെങ്കില്‍ മമ്പാട് ഒടായിക്കല്‍ റഗുലേറ്ററിന്റെ ഷട്ടര്‍ ചെറുതായി തുറന്ന് വെള്ളം തള്ളി വിടാനും ജില്ലാ കലക്ടര്‍ ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ക്കും മമ്പാട് പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.
അടിയന്തിരമായി പഞ്ചായത്തുകളിലെ കുടിവെള്ളം പരിഹരിക്കുന്നതിന് ചീക്കോട് പദ്ധതിയില്‍ വെള്ള മെടുത്ത് വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി മേഖലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടാങ്കര്‍ ലോറികള്‍ ഉപയോഗിക്കാം.

 

date