പുറത്തൂരിലും തിരുന്നാവായയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം ആരംഭിച്ചു
കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പുറത്തൂര്‍, തിരുന്നാവായ പഞ്ചായത്തുകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ ആരംഭിച്ചു. പുറത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 20 ബെഡുകളോടു കൂടിയ കേന്ദ്രമാണ് പ്രാരംഭ ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. പുറത്തൂര്‍ സി.എച്ച്.സിയിലെ ഡോക്ടര്‍ക്കാണ് കേന്ദ്രത്തിന്റെ ചുമതല. ഇത് കൂടാതെ രണ്ട് ഓഡിറ്റോറിയങ്ങള്‍ കൂടി ഏറ്റെടുത്ത് 100 കിടക്കകളോടു കൂടിയ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളാക്കാനും പദ്ധതിയുണ്ട്. തിരുന്നാവായയില്‍ വൈരങ്കോടുള്ള ഓഡിറ്റോറിയത്തിലാണ് 25 ബെഡുകളോട് കൂടിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചത്. ആവശ്യാനുസരണം 50 മുതല്‍ 100 വരെ ബെഡുകളായി സൗകര്യം വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.കോവിഡ് പരിശോധന പോസിറ്റീവായ കേസുകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവര്‍ക്കും വളരെ നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ചികിത്സ നല്‍കുന്നതിനാണ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
- Log in to post comments