Skip to main content

10 കിലോഗ്രാം അരി വാങ്ങാന്‍ കഴിയാതിരുന്നവര്‍ക്ക് ജൂലൈയില്‍ വാങ്ങാം

 

 

ആലപ്പുുഴ: കോവിഡ് 19 പശ്ചാത്തലത്തിൽ നോൺ എൻ.എഫ്.എസ്.എ വിഭാഗത്തിന് (നീല, വെള്ള കാർഡുകൾക്ക് ) പ്രതിമാസം (മെയ് , ജൂൺ മാസങ്ങളിൽ) 15 രൂപ നിരക്കിൽ അനുവദിച്ച 10 കിലോഗ്രാം അരി വാങ്ങാൻ കഴിയാത്തവർക്ക് ഒറ്റതവണയായി ജൂലൈ മാസത്തിൽ ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയവും പരാതികളും ഉണ്ടെങ്കില്‍ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസ് ചേര്‍ത്തല :0478-2823058, താലൂക്ക് സപ്ലേ ഓഫീസ്, അമ്പലപ്പുഴ :0477-2252547, താലൂക്ക് സപ്ലൈ ഓഫീസ് കുട്ടനാട് : 04772702352, താലൂക്ക് സപ്ലെ ഓഫീസ്, കാർത്തികപ്പളളി :0479-2412751, താലൂക്ക് സപ്ലേ ഓഫീസ്, മാവേലിക്കര :0479-2303231, താലൂക്ക് സപ്ലേ ഓഫീസ്, ചെങ്ങന്നൂർ :0479-2452276, ജില്ല സപ്ലേ ഓഫീസ് ആലപ്പുുഴ : 04772251674.

 

date