പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
ആലപ്പുുഴ: ജില്ലയിൽ മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാർഡ് 14, ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ 4, 23 വാർഡുകൾ, പള്ളിപ്പാട് പഞ്ചായത്തിലെ വാർഡ് 10, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 19, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 17 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി ജില്ല കളക്ടര്‍ ഉത്തരവായി. ഈ വാര്‍ഡുകളില്‍ രോഗ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്റെ ഭാഗമായാണ് കണ്ടെയ്ന്മെന്റ് സോണ്‍ ആക്കിയത്. ചെങ്ങന്നൂർ താലൂക്കിലെ വെൺമണി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 കൺടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയും ഉത്തരവായി. വെൺമണി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 8 ലെ രോഗവ്യാപന സാധ്യത നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.
കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ലംഘിക്കന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
- Log in to post comments