Skip to main content

തട്ടാഞ്ചേരി മലയില്‍ റോഡ് യാഥാര്‍ഥ്യമാകുന്നു

    വേങ്ങര  പാണ്ടികശാല തട്ടാഞ്ചേരി മല ജംങ്ഷന്‍  - ഗ്രീന്‍ സോണ്‍ റോഡ് നിര്‍മാണ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വേങ്ങര ഗ്രാമപഞ്ചായത്തിന്റ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിക്കുന്നത്.  തട്ടാഞ്ചേരി മലയിലെ പത്തോളം കുടുംബങ്ങള്‍ക്ക് പുതിയ റോഡ് ഏറെ ആശ്വാസമാവുമെന്ന് വാര്‍ഡ് അംഗം വി.ഉമ്മു ഐമന്‍ യൂസുഫലി പറഞ്ഞു.
 

date