Post Category
സുഭിക്ഷ കേരളം: കര്‍ഷകര്‍ക്ക് വാഴക്കന്നുകള്‍ വിതരണം ചെയ്തു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ആയിരം വാഴക്കന്നുകള്‍ വിതരണം ചെയ്തു. വേങ്ങര പഞ്ചായത്തിലെ പാണ്ടികശാല പതിനേഴാം വാര്‍ഡിലെ 150 കര്‍ഷകര്‍ക്കാണ് വാഴക്കന്നുകള്‍ നല്‍കിയത്. കര്‍ഷകനായ കരുമ്പില്‍ അബൂബക്കറിന് വാഴക്കന്ന് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പാണ്ടികശാലയില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് അംഗം വി.ഉമ്മു ഐമന്‍ യൂസുഫലി , കെ.മുസ്തഫ, ഇ.വി.സൈതലവി, എം.വേലായുധന്‍, ഇ.വി.സൈതലവി, ഇ.വി.മൊയ്തീന്‍ക്കുട്ടി, ടി. കുഞ്ഞവറാന്‍, പി.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments