Post Category
ആരോഗ്യജാഗ്രതാ ലംഘനം; ജില്ലയില്‍ അഞ്ച് പുതിയ കേസുകള്‍
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ അഞ്ച് കേസുകള്‍ കൂടി ഇന്നലെ (ജൂലൈ 26) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി നാല് പേരെ ഇന്നലെ അറസ്റ്റു ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,142 ആയി. 6,287 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,666 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്‍്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 287 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 59,000 രൂപ പിഴ ഈടാക്കി. മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കു ന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
date
- Log in to post comments