Post Category
കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13, 14, 21, 25 എന്നീ സ്ഥലങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാലാവധി ജൂലൈ 29 മുതല്‍ ഏഴു ദിവസത്തേക്കും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ കാലാവധി ഓഗസ്റ്റ് രണ്ടു വരെയും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 28 മുതല്‍ ഏഴു ദിവസത്തേക്കും ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവായത്.
date
- Log in to post comments