Post Category
അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സിലില്‍ 2019 ജൂലൈ ഒന്നിനും 2020 ജൂണ്‍ 30-നുമിടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ആഗ്സ്റ്റ് 20 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോം www.bcdd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495-2377786, ഇ-മെയില്‍ bcddkkd@gmail.com.
date
- Log in to post comments