Post Category
ഇ - പാഠശാല പദ്ധതി: ടെലിവിഷന്‍ വിതരണോദ്ഘാടനം ഇന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും
കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങള്‍ക്കും എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ടെലിവിഷനുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്ന് (28.07.20) ഓണ്‍ലൈനായി നിര്‍വഹിക്കും. കല്‍പ്പറ്റ എസ്.കെ. എം.ജെ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ 279 പൊതുപഠന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയതിന്റെ റിപ്പോര്‍ട്ട് പ്രകാശനവും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments