കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഒപി നിയന്ത്രണം
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍, നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു തുടങ്ങിയ അണുബാധ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ 30 വരെ അടച്ചിടും. അണുനശീകരണം നടത്തി 31 ന് ഇവ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യും. ആശുപത്രി സന്ദര്‍ശിക്കുന്ന കൊവിഡ് 19 വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഈ ദിവസങ്ങളില്‍ ഒപി സേവനത്തിനായി ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ സമീപിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കാഷ്വാലിറ്റി വിഭാഗത്തിലെ ജീവനക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു
- Log in to post comments