രോഗ പ്രതിരോധത്തിന് ശക്തി പകര്‍ന്ന് ഒഴൂരിലെ കുടുംബാരോഗ്യ കേന്ദ്രം
ചികിത്സയ്ക്ക് നാല് പ്രത്യേക ക്ലിനിക്കുകള്‍
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നും കിടപ്പിലായവര്‍ക്ക് സൗജന്യ സേവനമെത്തിച്ച് ആശ്വാസമാകുകയാണ് ഒഴൂര്‍ പറപ്പാറപ്പുറത്തെ കുടുംബാരോഗ്യ കേന്ദ്രം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നരക്കോടി രൂപ ചെലവില്‍ പുതിയ കെട്ടിടവും ആധുനിക സൗകര്യങ്ങളുമൊരുക്കി പറപ്പാറപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ രോഗികള്‍ക്ക് പ്രതിദിനം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെ ഒ.പിയിലൂടെ മികച്ച ചികിത്സയാണ് ലഭ്യമാക്കുന്നത്. മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ്, രണ്ട് ലാബ് ടെക്‌നീഷ്യന്‍സ് എന്നിവരുടെ സേവനവും കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്. 'ജീവിത ശൈലി രോഗ ക്ലിനിക് ', മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് 'ആശ്വാസം ക്ലിനിക്', ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ക്ക് 'ശ്വാസം ക്ലിനിക്', കാഴ്ച്ച വൈകല്യമുള്ളവര്‍ക്കായി 'കാഴ്ച്ച ക്ലിനിക്ക്' എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ച്ചയില്‍ വിവിധ ദിവസങ്ങളിലായാണ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. ഒരേ സമയം മൂന്ന് പേരെ ഉള്‍ക്കൊള്ളാവുന്ന നിരീക്ഷണ വാര്‍ഡും കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് ആശാ വര്‍ക്കര്‍മാരുടെയും ആരോഗ്യ സേനയുടെയും പ്രവര്‍ത്തനം സജീവമാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സായ് കിഷോര്‍ പറഞ്ഞു. എലിപ്പനി - മലമ്പനി - ക്ഷയരോഗ പ്രതിരോധവും കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ദേശീയ ആരോഗ്യ പരിപാടിയും കൃത്യമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഒഴൂര്‍ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്.
കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ഏഴ് ഉപകേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍, കൗമാരപ്രായക്കാര്‍, ജീവിതശൈലി രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കായും ക്ലിനിക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒഴൂര്‍ പഞ്ചായത്തിലെ 156 കിടപ്പു രോഗികള്‍ക്കും കൃത്യമായി ചികിത്സാ സൗകര്യവും മരുന്നും എത്തിക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനം തുടരുകയാണ്. ഇവര്‍ക്ക് പുറമെ 300 ലധികം വരുന്ന മറ്റ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്തും ചേര്‍ന്ന് സേവനം നല്‍കുന്നുണ്ട്. ഒഴൂര്‍, നന്നമ്പ്ര, പൊ•ുണ്ടം പഞ്ചായത്തുകളില്‍ നിന്നായി പ്രതിദിനം നാനൂറോളം പേരാണ് പറപ്പാറപ്പുറത്തെ കുടുംബാരോഗ്യ കേന്ദ്രം ഒ.പിയിലെത്തുന്നത്. ഒരു വര്‍ഷം മുമ്പാണ് ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.
- Log in to post comments