ലോക്ക്ഡൗണ്‍കാല കൃഷി : വിജയികളെ പ്രഖ്യാപിച്ചു
ലോക്ക്ഡൗണ്‍ കാലത്ത് മികച്ച രീതിയില്‍ കൃഷി ചെയ്ത ക്ലബുകളെ കണ്ടെത്തുന്നതിനായി ഹരിതകേരളം ജില്ലാമിഷനും നെഹ്റു യുവകേന്ദ്രയും സംയുക്ത മായി സംഘടിപ്പിച്ച 'ലോക്ഡൗണ്‍ കാല കൃഷി'യിലെ വിജയികളെ പ്രഖ്യാപിച്ചു. പൂക്കോട്ടുംപാടം ഐ.സി.സി ഇന്റിമേറ്റ് കള്‍ച്ചറല്‍ ക്ലബ്, എ.ആര്‍ നഗര്‍ പെങ്ങോട്ടുകുണ്ട് വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ചെറിയമുണ്ടം മൈനങ്ങാടി ഷൈന്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്, തെന്നല എഫ്.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരെയാണ് മികച്ച ക്ലബുകളായി തെരഞ്ഞെടുത്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച രീതിയില്‍ കൃഷി ചെയ്യുകയും കൂടുതല്‍ അംഗങ്ങളെ കൃഷിയിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്ത നാലു ക്ലബുകളെ യാണ് വിജയികളായി തെരെഞ്ഞെടുത്തത്. ലോക്ക്ഡൗണ്‍ കാലത്ത് യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തില്‍ ജില്ലയിലെ നൂറോളം ക്ലബുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് പ്രശസ്തി പത്രവും ഫലകവും വിത്തും വിതരണം ചെയ്യും.
- Log in to post comments