Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-07-2020

എം സി സിയില്‍ ബി എസ് സി നഴ്‌സിംഗ്:  അപേക്ഷ ക്ഷണിച്ചു

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ തലശ്ശേരിയിലെ നഴ്‌സിംഗ് കോളേജ് ആയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സസ് ആന്റ് റിസര്‍ച്ചില്‍ ബി എസ് സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 30 ന് വൈകിട്ട് അഞ്ച് മണി.   ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറം, പ്രോസ്‌പെക്ട്‌സ് എന്നിവയ്ക്കുമായി 9847938884, 9856098752, 04902399243 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ www.mcc.kerala.gov.in/www.insermcc.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യുക.

കര്‍ഷക കടാശ്വാസം: 44.10 ലക്ഷം അനുവദിച്ചു  

  കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം എട്ട് സഹകരണ ബാങ്കുകള്‍ക്ക് 44,10,150 രൂപ അനുവദിച്ച് ഉത്തരവായി. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബാങ്ക് ഹെഡ് ഓഫീസിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും.

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

  തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്ററിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിന് പ്രവേശനം ആരംഭിച്ചു.  പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ www.atdcindia.co.in ല്‍ രജിസ്റ്റര്‍ ചെയ്യുകയോ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.  ഫോണ്‍: 9746394616, 9744917200.

വളം വിതരണം ചെയ്യും

  2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കോര്‍പ്പറേഷന്‍ പരിധിയിലെ തെങ്ങ് കര്‍ഷകര്‍ക്ക് ആഗസ്ത് മൂന്ന് മുതല്‍ വളവും കുമ്മായവും വിതരണം ചെയ്യും.  ആവശ്യമുള്ള കര്‍ഷകര്‍ അതത് സോണല്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date