കോവിഡ് 19 :ആർ റ്റി പി സി ആർ(RTPCR) ടെസ്റ്റ് ആലപ്പുഴ മെഡിക്കൽ കോളേജിന് ഐ സി എം ആർ ICMR)അംഗീകാരം.
ആലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ്19 പരിശോധനയ്ക്കുള്ള ആർറ്റിപിസിആർ (RTPCR) ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഐസിഎം (ICMR)റിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജ് ഉന്നത സമിതി വിലയിരുത്തിയാണ് അംഗീകാരത്തിന് ശുപാർശ ചെയ്തത്.
ഇപ്പോൾ എൻ ഐ വി ആലപ്പുഴയുടെ വിദഗ്ധോപദേശത്തിൽ പരീക്ഷണങ്ങൾ നടന്നു വരുന്നു.
ഈ സംവിധാനം പൂർണമായി സജ്ജമാക്കുന്നതോടെ ദിവസേന 100 മുതൽ 200 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. ഇത് എൻ. ഐ. വി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ) മേലുള്ള സമ്മർദ്ദം കുറയ്ക്കാനും റിസൾട്ടുകൾ വേഗത്തിൽ ആക്കാനും സാധിക്കും.
15 ലക്ഷം രൂപയാണ് ചിലവിട്ടാണ് പുതിയ സംവിധാനം. പ്രിൻസിപ്പൽ ഡോക്ടർ വിജയലക്ഷ്മി, മൈക്രോബയോളജി പ്രൊഫസർ ഡോക്ടർ ശോഭ കർത്ത, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ അനിത മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്.
--
- Log in to post comments