കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
ആലപ്പുഴ: ജില്ലയില്‍ നിര്‍ദ്ദിഷ്ട വാര്‍ഡുകള്‍/ പ്രദേശങ്ങളില്‍ കോവിഡ് 19 രോഗ വ്യാപനം നിയന്ത്രണ വിധേയമായിട്ടുള്ളതായും കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കാവുന്നതാണെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഭാഗങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നു് ഒഴിവാക്കി ജില്ല കളക്ടര്‍ ഉത്തരാവായി.
ആലപ്പുുഴ നഗരസഭയിലെ 1,35,43 വാര്‍ഡുകള്‍, ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4,7 വാര്‍ഡുകള്‍, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് , പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍, വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ആല ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 2,3,4,5 വാര്‍ഡുകള്‍ , തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും തൃക്കുന്നപ്പുുഴ ഗ്രാമപഞ്ചായത്തിലെ 13,16 വാര്‍ഡുകള്‍ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകള്‍, കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 2,3 വാര്‍ഡുകള്‍, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് , രാമങ്കരി ഗ്രാമപഞ്ചായത്തിലെ 9ാം വാര്‍ഡ്, പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളും ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5,13 വാര്‍ഡുകള്‍, താമരക്കുളം ഗ്രാമപഞ്ചായത്തിലെ 1,2,6,7 വാര്‍ഡുകള്‍ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളും നൂറനാട് ഗ്രാമപഞ്ചായത്തിലെ 9,11 വാര്‍ഡുകള്‍ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി നിയന്ത്രണങ്ങള്‍ നീക്കി ജില്ല കളക്ടര്‍ ഉത്തരവായി.
- Log in to post comments