Post Category
അഭിഭാഷകര്‍ക്ക് ധനസഹായം നല്‍കുന്നു
ആലപ്പുഴ: സംസ്ഥാനത്ത് ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരും കേരള ബാര്‍ കൗണ്‍സിലില്‍ 2019 ജൂലൈ 1നും 2020 ജൂണ്‍ 30നുമിടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 20നകം ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം -682030 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
--
date
- Log in to post comments