ആലപ്പുഴ രൂപതയുടെ ത് മാതൃകാപരമായ പ്രവൃത്തി - ജില്ലാ കളക്ടർ
ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കാൻ കത്തോലിക്കാ സഭ ആലപ്പുഴ രൂപത തീരുമാനിച്ചതായി ജില്ലാ കളക്ടർ എ അലക്സാണ്ടറിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സാധാരണ മൃതസംസ്കാര കർമ്മം സെമിത്തേരികളിൽ ഏറെ പ്രയാസം ആയതിനാൽ , ദഹിപ്പിക്കൽ വഴി സംസ്കരിക്കാനും ചിതാഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യാനും തീരുമാനിച്ചതായി സഭ അധികൃതർ കളക്ടറോട് പറഞ്ഞു..
രൂപതാ പ്രദേശത്ത് കോവിഡ് മരണം ഉണ്ടായ സാഹചര്യത്തിൽ ജില്ലാ കലക്ടറും ആരോഗ്യ പ്രവർത്തകരും രൂപത അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് രൂപതാ അധികൃതരുടെ യോഗം ചേർനിരുന്നു.
ജൂലൈ 27ന് വൈകുന്നേരം കൂടിയ രൂപതാ കണ്‍സള്‍ട്ടേഴ്സിന്റെയും ഫൊറോന വികാരിമാരുടെയും യവജന-അല്മായ-സമൂഹിക സേവന വിഭാഗം ഡയറക്ടര്‍മാരുടെയും സംയുക്ത യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് പുതിയ നടപടിക്രമങ്ങളെന്ന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും അതത് ഇടവകകൾക്ക് എല്ലാ സഹായങ്ങളും നൽകും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ പറഞ്ഞു.
ഇത്തരത്തിലുള്ള ആദ്യ സംസ്കാരം ഇന്ന് വൈകിട്ട് മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളിയിലും കാട്ടൂർ സെൻറ് മൈക്കിൾസ് പള്ളിയിലും നടന്നു..
- Log in to post comments