സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കല്‍ തുടങ്ങി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ആര്‍എസ്ബിവൈ/ചിസ്/എസ്ചിസ്) കാര്‍ഡ് പുതുക്കല്‍ തുടങ്ങി. 2017-18 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡുകളുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇപ്പോള്‍ കൈവശമുള്ള 2017-18 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി 2018-19ലും ചികിത്സാ ആനുകൂല്യം ഉറപ്പുവരുത്തുന്നതിനുള്ള അവസരമാണിപ്പോള്‍. ഇതിനായി പഞ്ചായത്ത് തല പുതുക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു വ്യക്തി ഈ കേന്ദ്രത്തില്‍ എത്തി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കണം. പുതുതായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്ന തീയതി പിന്നീട് അറിയിക്കും.
പദ്ധതിയുടെ ഗുണഭോക്താക്കള്‍
അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണവും സൗമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആര്‍എസ്ബിവൈ. ആര്‍എസ്ബിവൈ പദ്ധതി വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി അംഗങ്ങള്‍, 1000 രൂപയോ അതില്‍ കുറവോ മാസ പെന്‍ഷന്‍ കിട്ടുന്ന ഇപിഎഫ് പെന്‍ഷണേഴ്സ്, എഎവൈ(മഞ്ഞനിറം), മുന്‍ഗണന(പിങ്ക് നിറം), ചികിത്സാര്‍ഥം സ്റ്റേറ്റ് പ്രയോറിറ്റി/ബിപിഎല്‍ ആക്കി മാറ്റിയ വെള്ള/നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ചിസ്). ആര്‍എസ്ബിവൈ പദ്ധതി നടത്തിപ്പില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ആര്‍എസ്ബിവൈ പദ്ധതിയുടെ 40 ശതമാനം ഇന്‍ഷുറന്‍സ് പ്രീമിയവും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ചിസ്) യുടെ 100 ശതമാനം പ്രീമിയവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
കരുതേണ്ട രേഖകള്‍
2018 ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ കാര്‍ഡ് മുഖേന മാത്രമേ സൗജന്യ ചികിത്സ ലഭിക്കുകയുള്ളു. ഇതിനാല്‍ നിലവില്‍ കാര്‍ഡ് ഉള്ളവര്‍ എന്‍റോള്‍മെന്‍റ് സെന്‍ററില്‍ എത്തി പുതുക്കിയ കാര്‍ഡ് കൈപ്പറ്റണം.കാര്‍ഡ് പുതുക്കുന്നതിന് പോകുമ്പോള്‍ റേഷന്‍ കാര്‍ഡ്, കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച സ്ലിപ്പ് അല്ലെങ്കില്‍ 2017-18ല്‍ സാധുതയുള്ള ആര്‍എസ്ബിവൈ/ചിസ് സ്മാര്‍ട്ട് കാര്‍ഡ്, വയസ് തെളിയിക്കുന്നതിനുള്ള രേഖകള്‍(മുതിര്‍ന്ന പൗരډാര്‍ക്ക്) എന്നിവ കരുതണം. 2018 ഏപ്രില്‍ ഒന്നിന് 60 വയസിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ വയസ് തെളിയിക്കുന്ന രേഖ നിര്‍ബന്ധമായും കൊണ്ടുവരണം. കാര്‍ഡ് പുതുക്കുന്നതിന് എന്‍റോള്‍മെന്‍റ് കേന്ദ്രത്തില്‍ രജിസ്ട്രേഷന്‍ ഫീസായി 30 രൂപ നല്‍കണം.
പദ്ധതി ആനുകൂല്യങ്ങള്‍
ആര്‍എസ്ബിവൈ/ചിസ് പദ്ധതി പ്രകാരം കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് 30,000 രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ ആശുപത്രികള്‍ വഴി ലഭിക്കും. എസ്ചിസ് പദ്ധതി പ്രകാരം ആര്‍എസ്ബിവൈ/ചിസിലുള്ള 30,000 രൂപയ്ക്ക് പുറമേ 60 വയസിനു മുകളില്‍ പ്രായമുള്ള ഓരോ മുതിര്‍ന്ന പൗരډാര്‍ക്കും പ്രത്യേകമായി 30,000 രൂപയുടെ അധിക സൗജന്യ ചികിത്സ ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ക്കു പുറമേ ചിസ് പ്ലസ് പദ്ധതി പ്രകാരം ഹൃദയം, വൃക്ക, കരള്‍, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, കാന്‍സര്‍, അപകടം മൂലമുള്ള ട്രോമാ കെയര്‍ എന്നിവയ്ക്ക് 70,000 രൂപയുടെ അധിക സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന നല്‍കും. കൂടുതല്‍ വിവരത്തിന് പഞ്ചായത്ത് ഓഫീസുമായോ, 1800-200-2530 എന്ന ടോള്‍ഫ്രീ നമ്പരിലോ ബന്ധപ്പെടണം.
(പിഎന്‍പി 573/18)
- Log in to post comments