Post Category
വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെപ്തംബര്‍ 15 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. 2020 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ക്കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.agriworkersfund.org എന്ന സൈറ്റില്‍ ലഭിക്കും. എസ്.എസ്എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (80 ശതമാനം മുതല്‍) ഹയര്‍ സെയക്കണ്ടറി, വൊക്കേഷണര്‍ ഹയര്‍ സെക്കണ്ടറി (90 ശതമാനം മുതല്‍), ഡിഗ്രി/പി.ജി/ടി.ടി.സി/ഐ.ടി.ഐ/പോളിടെക്നിക്/ജനറല്‍നഴ്സിംഗ്/പ്രൊഫഷണല്ഡിഗ്രി എം.ബി.ബി.എസ്/പ്രൊഫഷണല്‍ പി.ജി/മെഡിക്കല്‍ പി.ജി (80 ശതമാനംമുതല്‍). ഫോണ്‍ നമ്പര്‍:04936 204602.
date
- Log in to post comments