Skip to main content

           അധ്യാപക ഒഴിവ്

    പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവ ര്‍ത്തിക്കുന്ന ആശ്രമം/ഏകലവ്യ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവില്‍ ഒഴിവുള്ളതും 2018-19 വര്‍ഷം താത്ക്കാലികമായി ഉണ്ടാകാവുന്നതുമായ എച്ച്എസ്എസ്ടി/ എച്ച്എസ്എ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രത്യേകം റാങ്ക് ലിസ്റ്റ് തയാറാക്കി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 2019 മാര്‍ച്ച് വരെയാണ് സേവന കാലാവധി. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് ലഭിക്കും. 
    എച്ച്.എസ്.എ മലയാളം (ഒരു ഒഴിവ്), ഫിസിക്കല്‍ സയന്‍സ് (ഒന്ന്), എം.സി.ആര്‍.ടി (ഒന്ന്), എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ് (ഒന്ന്) ഒഴിവുകളാണ് നിലവിലുള്ളത്. സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ ഈ മാസം 15ന് മുമ്പ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസ് റാന്നി-689672 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04735 227703.                                               (പിഎന്‍പി 575/18)

date