കുട്ടികളുടെ അവകാശ സംരക്ഷണം : സെമിനാര്‍ ഇന്ന് (9)
കുട്ടികളുടെ അവകാശ സംരക്ഷണവും സേവന വികേന്ദ്രീകരണവും തദ്ദേശസ്വയംഭര ണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ ഇന്ന് (ഒമ്പത്) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ സി.ജെ.ആന്‍റണി മുഖ്യാതിഥിയായിരിക്കും. രാവിലെ 10ന് സെമിനാര്‍ ആരംഭിക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍, ഡിപിസി സര്‍ക്കാര്‍ നോമിനി അഡ്വ.എന്‍.രാജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.ആര്‍.മുരളീധരന്‍ നായര്‍, പെര്‍ഫോമന്‍സ് ആഡിറ്റ് സൂപ്പര്‍വൈസര്‍ സി.പി.സുനില്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, സോഷ്യല്‍ വര്‍ക്കര്‍ ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. (പിഎന്‍പി 580/18)
- Log in to post comments