Skip to main content

പാല്‍മഴയോടൊപ്പം ഇനി സ്വര്‍ണമഴ : സമ്മാനവിതരണം

    സുരക്ഷിതമായ പാല്‍ ആരോഗ്യമുള്ള പശു എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്‍റെ  ഭാഗമായി കേരള ഫീഡ്സ് നടപ്പാക്കുന്ന പാല്‍മഴയോടൊപ്പം ഇനി സ്വര്‍ണമഴ എന്ന സമ്മാനപദ്ധതിയിലെ ആദ്യ നറുക്കെടുപ്പ് വിജയി പുല്ലുകുത്തി ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അംഗം ആനിക്കാട് താന്നിമൂട്ടില്‍ സാലി റെജിക്ക് ഒരു പവന്‍ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചു. ആനിക്കാട് പുല്ലുകുത്തി ശിവപാര്‍വതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഫീഡ്സ് ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍ സമ്മാനം വിതരണം ചെയ്തു.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കുഞ്ഞുകോശി പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഫീഡ്സ് എംഡി ഡോ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനു രാജന്‍, ഗ്രാമപഞ്ചായത്ത് അംഗം സിബി, ക്ഷീരവികസന ഓഫീസര്‍ വിജി വിശ്വനാഥ്, കേരള ഫീഡ്സ് യൂണിറ്റ് ഹെഡ് ഷൈന്‍ എസ്.ബാബു എന്നിവര്‍ സംസാരിച്ചു. 
    ഇനിയും 21പേര്‍ക്ക് ഒരു പവന്‍ സ്വര്‍ണനാണയവും 1160 പേര്‍ക്ക് ആയിരം രൂപ മൂല്യമുള്ള സമ്മാനങ്ങളും മാര്‍ച്ച് മാസം വരെ ലഭിക്കുമെന്നും എല്ലാ കര്‍ഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 
                                              (പിഎന്‍പി 578/18)

date