Post Category
ഡ്രൈവിംഗ് പരിശീലനം
കുടുംബശ്രീ വഴി സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഡ്രൈവിംഗ് മേഖലയില്‍ പരിശീലനം നല്‍കുന്നതിന് ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കാം. താത്പര്യമുള്ള സ്ഥാപനങ്ങള്‍, സംഘടനകള്‍, ഏജന്‍സികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ നിശ്ചിത അപേക്ഷ ഫോമില്‍ ഈ മാസം 17ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരം കളക്ട്രേറ്റ് മൂന്നാം നിലയിലുള്ള ജില്ലാമിഷന്‍ ഓഫീസിലും 0468 2221807 എന്ന നമ്പരിലും ലഭിക്കും. (പിഎന്‍പി 579/18)
date
- Log in to post comments