പത്തനംതിട്ട കെഎസ്ആര്‍റ്റിസി ഡിപ്പോയ്ക്ക് തെര്‍മല്‍ സ്‌കാനര്‍ കൈമാറി
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട കെഎസ്ആര്‍റ്റിസി ഡിപ്പോയ്ക്ക് വീണാ ജോര്‍ജ് എംഎല്‍എ തെര്‍മല്‍ സ്‌കാനര്‍ കൈമാറി. കെഎസ്ആര്‍റ്റിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈഷന്‍ ജില്ലാ കമ്മിറ്റിയാണ് തെര്‍മല്‍ സ്‌കാനര്‍ നല്‍കിയത്.
യാത്രക്കാര്‍ക്കും, കെഎസ്ആര്‍റ്റിസി ജീവനകാര്‍ക്കും, തെര്‍മല്‍ സ്‌കാനര്‍ ഉപയോഗപ്രദമാകുമെന്ന് എംഎല്‍എ പറഞ്ഞു. ഇതോടൊപ്പം വാഹനം ശുചീകരിക്കുന്നതിനുള്ള മരുന്നുകളും, ജീവനകാര്‍ക്കുള്ള സാനിറ്റൈസറുകളും എംഎല്‍എ കൈമാറി. ഡിപ്പോയ്ക്ക് വേണ്ടി ഡിറ്റിഒ റോയി ജേക്കബ് തെര്‍മല്‍ സ്‌കാനര്‍ എംഎല്‍എയില്‍നിന്ന് ഏറ്റു വാങ്ങി.
ചടങ്ങില്‍ എംഎല്‍എ യോടൊപ്പം കെഎസ്ആര്‍റ്റിസി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് കുമാര്‍, കെഎസ്ആര്‍റ്റിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി പി. ഷംസുദ്ദീന്‍, പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ യൂണിറ്റ്
സെക്രട്ടറി ജോര്‍ജ് മാത്യൂ, ഷാന്‍ ജയിംസ്, കെ.സി. സജി, എസ്.ഡി. ബാബു, വി. എസ് സുഭാഷ്, പി.ആര്‍. സന്തോഷ്, വേണു ഗോപാല്‍, സി.എം. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments