Skip to main content

വലിയതുറ സപ്ലൈകോ ഗോഡൗണ്‍ ശിലാസ്ഥാപനം ഇന്ന് (നവംബര്‍ 9)

വലിയതുറയില്‍ സപ്ലൈകോ നിര്‍മ്മിക്കുന്ന പുതിയ ഗോഡൗണിന്റെ ശിലാസ്ഥാപനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഇന്ന് (നവംബര്‍ 9) നിര്‍വഹിക്കും.

വലിയതുറ സപ്ലൈകോ ഡിപ്പോയില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
2324.97 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള ഗോഡൗണും, 53.28 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള ഓഫീസുമാണ് നിര്‍മ്മിക്കുന്നത്.  ഡോ. ശശി തരൂര്‍ എം.പി, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4773/17
 

date