ജില്ലാതല ഗോത്രകലാമേള - ഗോത്രായനം 2018 ഇന്നും നാളെയും
കുടുംബശ്രീ ജില്ലാ മിഷന്റെയും കോട്ടയം നഗരസഭയുടെയും ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഗോത്രമേള - ഗോത്രായനം 2018 മാര്‍ച്ച് ഒന്‍പത്, പത്ത് തീയതികളില്‍ രാവിലെ 10ന് കോട്ടയം തിരുനക്കര മുനിസിപ്പല്‍ മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന നിര്‍വ്വഹിക്കും. കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് സി.എന്‍ സത്യനേശന്‍ അദ്ധ്യക്ഷത വഹിക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും. കോവില്‍മല രാജാവ് രാജന്‍ മന്നാന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സന്തോഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. കെ പ്രസാദ്, വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാജേഷ് പൈ നന്ദിയും പറയും. ഇതിന്റെ ഭാഗമായി ഗോത്രകലാമേള, ഭക്ഷ്യമേള, പുരാവസ്തുക്കളുടെയും കരകൗശലവസ്തുക്കളുടെയും വനവിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്.
(കെ.ഐ.ഒ.പി.ആര്‍-496/18)
- Log in to post comments