Post Category
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ് അടയ്ക്കേണ്ട സാഹചര്യമില്ല
------
ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ നാസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു കണ്ടക്ടര്‍മാരും ഒരു വെഹിക്കിള്‍ സൂപ്പര്‍ വൈസറും ക്വാറന്‍റയിനിലാണ്.
സ്റ്റാന്‍റ് അണുവിമുക്തമാക്കിയശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ ജൂലൈ 20നാണ് ഏറ്റവും ഒടുവില്‍ സ്റ്റാന്‍റില്‍ എത്തിയത്.
date
- Log in to post comments