Post Category
വനിതാദിനം: സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു
കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്സ്ഥാന്- മലപ്പുറം, വനിതാദിനം ആചരിച്ചു. ജെ എസ് എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയയുടെ ആദ്ധ്യക്ഷതയില്‍ ജെ എസ് എസ് വൈസ് ചെയര്മാന് അബ്ദു സമദ് സീമാടന്‍ ഉദ്ഘാടനം ചെയ്തു. ജെ എസ് എസ് ഡോക്യുമെന്റേഷന് ഓഫീസര്‍ സുകുമാരി.എന്‍ .കെ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ അബ്ദുള്‍ ബഷീര്‍ ആശംസ അറിയിച്ചു .'ആധുനിക ലോകത്തിലെ വനിത' എന്ന വിഷയത്തെക്കുറിച്ച് പാനല്‍ ചര്‍ച്ചയും, സെമിനാറും നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരായ സതി ബിജു, ഷീജ എന്നിവര്‍ നേതൃത്വം നല്കി. ജെ എസ് എസ്സിലെ വിവിധ പരിശീലനങ്ങളിലെ ഗുണഭോക്താക്കള്‍ പങ്കെടുത്തു.
date
- Log in to post comments