Post Category
യുവജനങ്ങള്‍ക്ക് കലാ പരിശീലനം
മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ പരിശീലനം ഏപ്രില്‍ മൂന്നാം വാരത്തില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നടക്കും. മാപ്പിളപ്പാട്ട്, കോല്‍ക്കളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന, ഖിസ്സപ്പാട്ട്, മുട്ടുംവിളി എന്നീ ഇനങ്ങളിലാണ് പരിശീലനം. 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ തപാല്‍ സ്റ്റാംപ് പതിച്ച കവര്‍, സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല 673638 എന്ന വിലാസത്തില്‍ അയക്കണം. ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 31. ഫോണ്‍ : 0483 2711432
date
- Log in to post comments