ഹലോ ഇംഗ്ലീഷ് ജില്ലാതല ഉദ്ഘാടനം 10ന്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്.എസ്.എ നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി 10ന് രാവിലെ 11 മണിക്ക് ചുങ്കം സെന്റ് ജോസഫ് യു.പി സ്കൂളില്‍ ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാക്കി മാറ്റുന്നതാണ് ഈ പദ്ധതി. കളികള്‍, ചിത്രരചന, നാടകീകരണം, കഥാപുസ്തകങ്ങളെ ചങ്ങാതികളാക്കി മാറ്റുന്ന വായന തുടങ്ങിയ വൈവിധ്യമാര്‍ന്ന തന്ത്രങ്ങള്‍ കുട്ടികളെ ഇംഗ്ലീഷ് ഭാഷാശേഷി ആര്‍ജ്ജിക്കുവാനും മികച്ച നിലവാരത്തോടെ ഭാഷ കൈകാര്യം ചെയ്യുവാനും ഈ പദ്ധതി പ്രാപ്തമാക്കുന്നു.
അഞ്ച് ദിവസം ഇംഗ്ലീഷ് ഭാഷ കേള്‍ക്കുവാനും സംസാരിക്കുവാനും എഴുതുവാനും കഥകള്‍ രൂപീകരിക്കുവാനും അഭിയനിക്കുവാനും ഉള്ള അവസരമാണ് കുട്ടികള്‍ക്ക് ട്രൈ ഔട്ട് ക്ലാസില്‍ നല്‍കുന്നത്. സംസ്ഥാനതലത്തില്‍ പരിശീലന ലഭിച്ച അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. കളികള്‍, നാടകാവതരണം, ചിത്രരചന, സംഗീതം തുടങ്ങിയ സങ്കേതങ്ങളെല്ലാം ഭാഷാവതരണത്തിന് ഉപയോഗിക്കുന്നു. ഭാഷാ പഠനത്തിന് അടിസ്ഥാനമായി വേണ്ടത് ഭാഷ കേള്‍ക്കുവാനുള്ള അവസരവും സംസാരിക്കുവാനുള്ള അവസരവുമാണ് എന്ന തിരിച്ചറിവില്‍ നിന്ന് ഈ അവസരങ്ങള്‍ ഒരുക്കുകയെന്ന കര്‍ത്തവ്യം ഹലോ ഇംഗ്ലീഷ് പദ്ധതി നിര്‍വഹിക്കുന്നു. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയെന്ന കര്‍ത്തവ്യം പദ്ധതി ഏറ്റെടുത്തു. ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും ഇംഗ്ലീഷ് ഭാഷാ കോര്‍ണര്‍ രൂപപ്പെടും.
അഞ്ചു ദിവസങ്ങളിലായി ചുങ്കം സെന്റ് ജോസഫ് യു.പി സ്കൂളില്‍ നടക്കുന്ന പരിശീലനപരിപാടിക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരായ ഷാജി തോമസ്, സിബി കുരുവിള എന്നിവര്‍ നേതൃത്വം നല്‍കും.
ജില്ലാതല വിജയപ്രഖ്യാപനം 10ന് രാവിലെ 11 മണിക്ക് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്മ്മലഷാജി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആര്. ഹരി, സര്‍വ്വശിക്ഷാ അഭിയാന് അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അനിലാ ജോര്‍ജ്ജ്, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജോര്‍ജ്ജ് ഇഗ്നേഷ്യസ്, പ്രോജക്ട് ഓഫീസര്‍മാരായ ധന്യാ പി വാസു, ജോസി ജോസ് എനന്നിവര്‍ പങ്കെടുക്കും.
- Log in to post comments