Skip to main content

ഗസൽനിലാവിലലിഞ്ഞ് തലസ്ഥാനം; ഇന്ന് ജെറി അമൽദേവിന്റെ ഗാനസന്ധ്യ

ഗസൽപൂക്കളുടെ നറുമണത്തിലലിഞ്ഞ് തലസ്ഥാനം. ഭജൻ സാമ്രാട്ട് അനൂപ് ജലോട്ടയുടെ മാസ്മരിക ശബ്ദം ആസ്വാദകരിൽ സംഗീതത്തിന്റെ നറുനിലാവ് വിടർത്തി. പ്രണയവും വിരഹവും സിരകളിൽ പടർത്തിയ പാട്ടുകളെ ആസ്വാദകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഒന്നര മണിക്കൂറോളം നീണ്ട ഗസൽസായാഹ്നം തലസ്ഥാനത്തിന് നവ്യാനുഭവമായി.

ഇന്ന് (മാർച്ച് 9) വൈകിട്ട് 6.30 ന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറും. ജെറി അമൽദേവിന്റെ മഞ്ഞിൽവിരിഞ്ഞ പൂക്കൾ മുതൽ ആക്ഷൻ ഹീറോ ബിജു വരെയുള്ള എഴുപതോളം ചിത്രങ്ങളിലെ മികച്ച ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്. 

date