ജില്ലാതല ഉദ്ഘാടനം നാളെ (11ന്) പന്തളത്ത്
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ജില്ലാതല ഉദ്ഘാടനം നാളെ (11) രാവിലെ എട്ടിന് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ പള്‍സ് പോളിയോ സന്ദേശം നല്‍കും. നഗരസഭാ വൈസ്ചെയര്‍മാന്‍ ഡി.രവീന്ദ്രന്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രാധാ രാമചന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ റ്റി.ആര്.കൃഷ്ണവേണി, ആര്.സി.എച്ച് ഓഫീസര്‍ ഡോ.ആര്.സന്തോഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.കുക്കു പി.രാജീവന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ റ്റി.കെ.അശോക് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി.ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എബ്രഹാം പി.സഖറിയ, അനിതാബീഗം തുടങ്ങിയവര്‍ സംസാരിക്കും.
അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്കി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പരിപാടിയുടെ ലക്ഷ്യം. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ക്യാമ്പുകള്‍ കൂടാതെ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റ് കേന്ദ്രങ്ങള്‍ എന്നിങ്ങനെ 981 വാക്സിന് വിതരണ ബൂത്തുകളില്‍ പോളിയോ വാക്സിന് സൗജന്യമായി ലഭിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്സിന് വിതരണം. മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും രാത്രി എട്ട് വരെ വാക്സിന് വിതരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. (പിഎന്‍പി 587/18)
- Log in to post comments