ബാങ്കുകളില്‍ നിയന്ത്രണം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ സമയക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ടയിന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങളിലെ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താം. അക്കൗണ്ട് നമ്പരിന്റെ 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് തിങ്കളാഴച്ചയും 3, 4 - ചൊവ്വ, 5, 6 - ബുധന്‍, 7, 8 - വ്യാഴം, 9, 0 - വെള്ളി ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.
കണ്ടയിന്‍മെന്റ് സോണുകളില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് അതത് ദിവസങ്ങളിലെ തീയതിയുടെ അക്കങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താം. (ഉദാ: 3-ാം തീയതി എല്ലാ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് ഇടപാടുകളും 4-ാം തീയതി എല്ലാ ഇരട്ടയക്കത്തില്‍ (പൂജ്യം ഉള്‍പ്പടെ) അവസാനിക്കുന്ന അക്കൗണ്ട് ഇടപാടുകളും).
(പി.ആര്‍.കെ നമ്പര്‍ 2103/2020)
- Log in to post comments