Post Category
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാർക്കറ്റ് അടച്ചു
ആലപ്പുഴ: രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാർക്കറ്റ് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.. മുനിസിപ്പാലിറ്റിയിലെ വാർഡ് 24 (വഴിച്ചേരി), 45 (സീവ്യൂ) എന്നീ വാർഡുകളിലായാണ് വലിയ മാർക്കറ്റ് സ്ഥിതിചെയ്യുന്നത്.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 24ൽ (വഴിച്ചേരി) കോവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതിനാൽ വാർഡ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
date
- Log in to post comments