ജനഹിതത്തിന് മുന്‍ഗണന നല്‍കണം സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് കലക്ടറുടെ അനുമോദനം
സിവില്‍ സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ ജനഹിതത്തിന് മുന്‍ഗണന നല്‍കണമെന്നും ഗുണപരാമായ സേവനങ്ങള്‍ക്കും വ്യത്യസ്ത മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍.
ജില്ലയിലെ സിവില്‍ സര്‍വീസ് ജേതാക്കളെ അനുമോദിച്ച് അവരുമായി ഓണ്‍ലൈനില്‍ സംവദിക്കെയാണ് കലക്ടര്‍ തന്റെ സന്ദേശമായി അറിയിച്ചത്.
കടപ്പാക്കട സ്വദേശിനി ഡോ അശ്വതി ശ്രീനിവാസ്(40-ാം റാങ്ക്), കടയ്ക്കല്‍ സ്വദേശി ഡോ അരുണ്‍ എസ് നായര്‍(55), വെളിനല്ലൂര്‍ സ്വദേശി മാളവിക ജി നായര്‍(118), മുഖത്തല സ്വദേശിയും പത്തനാപുരം അഗ്‌നിശമന സേന ഓഫീസറുമായ ആശിഷ് ദാസ്(291), കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ ഐ ആര്‍ എസ് നേടിയ കൊല്ലം നിവാസി കെ വി വിവേക്(301), പരവൂര്‍ കൂനയില്‍ സ്വദേശി ദീപു സുധീര്‍(599) എന്നിവരെയാണ് അനുമോദിച്ചത്. കെ വി വിവേകും ദീപു സുധീറും തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയിലെ ഉപദേശകര്‍ കൂടിയാണ്. ജില്ലയിലെ ഈ തിളക്കമാര്‍ന്ന വിജയം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും കലക്ടര്‍ പറഞ്ഞു.
എ ഡി എം പി.ആര്‍ ഗോപാലകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന്‍ നായര്‍, ഗിരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2106/2020)
- Log in to post comments